ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 198 റൺസിന് പുറത്തായി. ഒന്നാമിന്നിംഗ്‌സിലെ 13 റൺസ് ലീഡ് സഹിതം 212 റൺസ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കക്ക് മുന്നിൽ ഇന്ത്യ വെച്ചത്. സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 139 പന്തിൽ ആറ് ഫോറും നാല് സിക്‌സും സഹിതം പന്ത് 100 റൺസുമായി പുറത്താകാതെ നിന്നു
ഇന്ത്യൻ ഇന്നിംഗ്‌സിലെ 198 റൺസിൽ 100ഉം പന്തിന്റെ സംഭാവനയായിരുന്നു. ബാക്കി 10 പേരും കൂടി വെറും 98 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. കോഹ്ലി 29 റൺസെടുത്തു. രാഹുൽ 10 റൺസിന് പുറത്തായി മറ്റാരും രണ്ടക്കം തികച്ചില്ല
ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജാൻസൺ നാല് വിക്കറ്റുകൾ വീഴ്ത്തി. റബാദ, എൻഗിഡി എന്നിവർ മൂന്ന് വീതം വിക്കറ്റുകളെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 23 റൺസ് എന്ന നിലയിലാണ്.