ധീരജ് വധം: പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

 

ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ, ജിതിൻ, ടോണി തേക്കിലക്കാടൻ എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം

ധീരജിനെ പ്രതികൾ കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്തുന്നതടക്കമുള്ള ആവശ്യങ്ങൾക്കായാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ നാലാം പ്രതി നിതിൻ ലൂക്കോസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും