പെരിയ കൊലപാതകം: പ്രതികളുടെ ജയിൽ മാറ്റണമെന്ന അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

 

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ജയിൽ മാറ്റണമെന്ന അപേക്ഷ എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. കണ്ണൂർ സെൻട്രൽ ജയിലിലും കാക്കനാട് ജയിലിലുമായാണ് പ്രതികളുള്ളത്. ഇതിൽ കണ്ണൂരിലുള്ള ഒന്നാം പ്രതി അടക്കം 11 പേരെ കാക്കാനാട് ജയിലിലേക്ക് മാറ്റണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്

അതേസമയം കാക്കനാട് ജയിലിൽ കഴിയുന്ന പി രാജേഷ്, വിഷ്ണു സുര, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നും അപേക്ഷ നൽകിയിട്ടുണ്ട്. ഈ രണ്ട് അപേക്ഷകളും കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധിയും ഇന്ന് തീരുകയാണ്.