കോഹ്ലിയുടെ തീരുമാനം വ്യക്തിപരം, അതിനെ ബഹുമാനിക്കുന്നു: സൗരവ് ഗാംഗുലി

വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് എല്ലാ ഫോർമാറ്റുകളിലും അതിവേഗം കുതിച്ചുയർന്നുവെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനം വ്യക്തിപരമാണ്. ബിസിസിഐ അതിനെ വളരെയധികം ബഹുമാനിക്കുന്നു. ഭാവിയിൽ ഈ ടീമിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം ഒരു പ്രധാന അംഗമായിരിക്കും. നല്ല തീരുമാനം, എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്നലെയാണ് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. അപ്രതീക്ഷിതമായിരുന്നു രാജിപ്രഖ്യാപനം. ബിസിസിഐക്കും മുൻ കോച്ച് രവി ശാസ്ത്രിക്കും എം എസ് ധോണിക്കും നന്ദി പറഞ്ഞു കൊണ്ടുള്ളതായിരുന്നു കോഹ്ലിയുടെ കുറിപ്പ്. നേരത്തെ ടി20 ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് കോഹ്ലി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ഏകദിന ടീം നായക സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ബിസിസിഐ പുറത്താക്കുകയായിരുന്നു