കോവിഡ് വ്യാപനം; എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു

  ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.ജനുവരി 19ന് നടക്കാനിരുന്ന 10-12 ക്ലാസുകളുടെ പരീക്ഷ നീട്ടിവെച്ചതായും തമിഴ്‌നാട് സർക്കാർ അറിയിച്ചു ജനുവരി 31 വരെയാണ് സ്‌കൂളുകൾ അടച്ചിടുന്നത്. നേരത്തെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നിർത്തലാക്കിയിരുന്നു. തുടർന്ന് 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ മാത്രമാണ് സ്‌കൂളിൽ പോയിരുന്നത്. എന്നാൽ കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇവർക്കും അവധി നൽകിയത്.

Read More

കെ റെയിൽ: വിമർശനങ്ങളെ ഗൗരവമായി കാണുന്നു; ഡിപിആർ മുറുകെ പിടിക്കില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

  കെ റെയിൽ പദ്ധതിയുടെ ഡിപിആർ അന്തിമമല്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ. മലപ്പുറത്ത് കെ റെയിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡി പി ആർ സർക്കാർ മുറുകെ പിടിക്കില്ല. ആവശ്യമായ മാറ്റം വരുത്തും. വിമർശനങ്ങളെ സർക്കാർ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു ഡിപിആർ പുറത്തുവന്നതോടെ പദ്ധതിക്കെതിരെ വിമർശനങ്ങളുയർന്നിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ചിലർ വിമർശിക്കുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ജന സൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ മാറ്റങ്ങൾ വരുത്തിയാണ് പദ്ധതി നടപ്പാക്കുക. കെ…

Read More

എ സമ്പത്ത് സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്ത്; ഷിജു ഖാൻ അടക്കം 9 പുതുമുഖങ്ങൾ

  സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വൻ അഴിച്ചുപണി. മുൻ എംപിയും മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി. അതേസമയം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 46 അംഗ കമ്മിറ്റിയിൽ ഒമ്പത് പേർ പുതുമുഖങ്ങളാണ് എസ് എഫ് ഐ പ്രസിഡന്റ് വി എ വിനീഷ്, ഡിവൈഎഫ്‌ഐ നേതാവ് കെ പി പ്രമോഷ്, എസ് പി ദീപക് എന്നിവരും ജില്ലാ കമ്മിറ്റിയിൽ കയറി. അതേസമയം…

Read More

മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

  പാലക്കാട് മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്ന പ്ലാന്റാണിത്. തീപിടിത്തത്തിൽ പ്ലാന്റിലെ ഒരു സ്റ്റോർ പൂർണമായി കത്തിനശിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റാണിത്. സമീപത്തെ വനത്തിൽ നിന്നാണ് പ്ലാന്റിലേക്ക് തീ പടർന്നതെന്ന് നാട്ടുകാർ പറയുന്നു. കൊല്ലങ്കോട്, ചിറ്റൂർ, പാലക്കാട്, ആലത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ എൻജിനുകളെത്തിയാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Read More

തിരുവനന്തപുരത്തെ മെഗാ തിരുവാതിര: സഖാക്കളോട് ക്ഷമ ചോദിച്ച് സംഘാടക സമിതി

  സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മെഗാ തിരുവാതിര നടത്തിയതിൽ ക്ഷമ ചോദിച്ച് സംഘാടകർ. തിരുവാതിര നടത്തിയ ദിവസവും പാട്ടിലെ വരികളും സഖാക്കൾക്ക് വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നുവെന്ന് സംഘാടക സമിതി കൺവീനർ എസ് അജയൻ പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് നന്ദി പ്രകാശിപ്പിക്കുന്ന സമയത്താണ് അജയൻ ക്ഷമാപണം നടത്തിയത് ഇടുക്കിയിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ വിലാപ യാത്ര നടക്കുന്ന സമയത്താണ് തിരുവാതിര നടന്നത്. ആഘോഷപൂർവം ഇത്തരമൊരു പരിപാടി നടത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു….

Read More

വാക്‌സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും പ്രതിരോധശേഷി; പഠനം

  കൊവിഡ് മഹാമാരിയെ ഫലപ്രദമായി ചെറുക്കാന്‍ വാക്‌സിന്‍ മാത്രമാണ് ഇപ്പോഴും നമുക്ക് ലഭ്യമായ മാര്‍ഗം. അതേസമയം, ഗര്‍ഭിണികള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ആശങ്കകളാണ് ഇന്നും പലര്‍ക്കും ഉള്ളത്. എന്നാല്‍ ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ കൊവിഡ് വാക്സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും ആന്‍റിബോഡികള്‍ ലഭിക്കുമെന്നും ഇതവര്‍ക്ക് കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നുമാണ് പുതിയ…

Read More

കുഞ്ഞുങ്ങൾക്ക് ശർക്കര നൽകാറുണ്ടോ? എന്നാൽ ഇത് കൂടി അറിയൂ

  കുഞ്ഞുങ്ങള്‍ക്ക് പഞ്ചസാരയേക്കാള്‍ ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്ന ഒന്നാണ് ശര്‍ക്കര. ശര്‍ക്കര ആഹാരത്തിലുള്‍പ്പെടുത്തുന്നത് കുട്ടികളുടെ അസ്ഥികള്‍ക്ക് ബലം ലഭിക്കാന്‍ സഹായിക്കും. ശര്‍ക്കര അയേണ്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ശര്‍ക്കര ഏറെ നല്ലതാണ്. കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മതിയായ അളവില്‍ ഇരുമ്പ് ലഭിക്കാനും അപര്യാപ്തത ഒഴിവാക്കാനും സഹായിക്കും. പല കുട്ടികള്‍ക്കുമുള്ള പ്രശ്‌നമാണ് വിളര്‍ച്ച. ഇതിനുള്ള നല്ല പരിഹാരം ശര്‍ക്കര നല്‍കുക എന്നതു കൂടിയാണ്. അലര്‍ജി പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതില്‍ കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം…

Read More

കൊവിഡ് വ്യാപനം: സിപിഐയുടെ പൊതുപരിപാടികളെല്ലാം ജനുവരി 31 വരെ മാറ്റിവെച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെയുള്ള പാർട്ടിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ തിങ്കളാഴ്ച നടത്താനിരുന്ന മണ്ഡലതല ധർണയും ഒഴിവാക്കി കൊവിഡ് മാനദണ്ഡം പാലിച്ചുമാത്രമേ പാർട്ടിയുടെ സംഘടനാ പരിപാടികൾ നടത്താവൂ എന്നും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും കാനം രാജേന്ദ്രൻ പാർട്ടി ഘടകങ്ങളോട് അഭ്യർഥിച്ചു. നേരത്തെ കോൺഗ്രസും ജനുവരി 31 വരെ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരുന്നു.

Read More

നല്ല ബെസ്റ്റ് ടൈം: 12 കോടി അടിച്ച ടിക്കറ്റ് സദാനന്ദൻ എടുത്തത് ഇന്ന് രാവിലെ

ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയം കുടയംപടി ഒളിപറമ്പിൽ സദാനന്ദന്. പെയിന്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. ഇന്ന് രാവിലെയാണ് സമ്മാനാർഹമായ XG 218582 എന്ന ടിക്കറ്റ് സദാനന്ദൻ വാങ്ങിയത്. പാണ്ഡവത്ത് നിന്ന് കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നാണ് സദാനന്ദൻ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. കോട്ടയം നഗരത്തിലെ ലോട്ടറി ഏജന്റായ ബിജി വർഗീസ് വിറ്റ ടിക്കറ്റാണിത്. രാജമ്മയാണ് സദാനന്ദന്റെ ഭാര്യ. സനീഷ്, സഞ്ജയ് എന്നിവർ മക്കളാണ്‌

Read More

മോദിയുടെ നിശ്ചയദാർഢ്യമാണ് ഇതിന് സാധിച്ചത്; വാക്‌സിൻ വിതരണം ഒരു വർഷം പൂർത്തിയാക്കിയതിൽ അമിത് ഷാ

കൊവിഡ് വാക്‌സിനേഷൻ യജ്ഞം ഒരു വർഷം പൂർത്തിയാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങളും സർക്കാരും ഒരുമിച്ച് നിന്ന് എങ്ങനെ കീഴടക്കാൻ അസാധ്യമായ പ്രതിസന്ധികളെ നേരിട്ട് തോൽപ്പിക്കാമെന്നതിന് ലോകത്തിന് മാതൃകയാണ് ഇന്ത്യയെന്ന് അണിത് ഷാ പറഞ്ഞു. നരേന്ദ്രമോദിയുടെ കാര്യക്ഷമമായ നേതൃത്വവും നിശ്ചയദാർഢ്യവുമാണ് ഈ നേട്ടത്തിന് ഇടയാക്കിയത്. രാജ്യത്തെ പൗരൻമാർ പൊതുലക്ഷ്യത്തിന് വേണ്ടി ഒരുമിച്ച് രാജ്യതാത്പര്യത്തിനായി പ്രവർത്തിച്ചാൽ ഏത് അസാധ്യകാര്യവും സാധ്യമാകും. അത് നമ്മൾ ലോകത്തിന് കാണിച്ചു കൊടുത്തുവെന്നും അമിത് ഷാ ട്വീറ്റ്…

Read More