നല്ല ബെസ്റ്റ് ടൈം: 12 കോടി അടിച്ച ടിക്കറ്റ് സദാനന്ദൻ എടുത്തത് ഇന്ന് രാവിലെ

ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയം കുടയംപടി ഒളിപറമ്പിൽ സദാനന്ദന്. പെയിന്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. ഇന്ന് രാവിലെയാണ് സമ്മാനാർഹമായ XG 218582 എന്ന ടിക്കറ്റ് സദാനന്ദൻ വാങ്ങിയത്.

പാണ്ഡവത്ത് നിന്ന് കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നാണ് സദാനന്ദൻ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. കോട്ടയം നഗരത്തിലെ ലോട്ടറി ഏജന്റായ ബിജി വർഗീസ് വിറ്റ ടിക്കറ്റാണിത്. രാജമ്മയാണ് സദാനന്ദന്റെ ഭാര്യ. സനീഷ്, സഞ്ജയ് എന്നിവർ മക്കളാണ്‌