സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വൻ അഴിച്ചുപണി. മുൻ എംപിയും മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി. അതേസമയം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 46 അംഗ കമ്മിറ്റിയിൽ ഒമ്പത് പേർ പുതുമുഖങ്ങളാണ്
എസ് എഫ് ഐ പ്രസിഡന്റ് വി എ വിനീഷ്, ഡിവൈഎഫ്‌ഐ നേതാവ് കെ പി പ്രമോഷ്, എസ് പി ദീപക് എന്നിവരും ജില്ലാ കമ്മിറ്റിയിൽ കയറി. അതേസമയം വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർക്ക് ജില്ലാ കമ്മിറ്റിയിൽ ഇടം നേടിയിട്ടില്ല