നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി. പാർട്ടി സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്ന രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
സി വി വർഗീസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത പുതിയ കമ്മിറ്റിയിൽ എസ് രാജേന്ദ്രനില്ല. രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന് ശുപാർശ നൽകിയിരുന്നു. രാജേന്ദ്രനെതിരായ നടപടി ജില്ലാ സമ്മേളനത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുമെന്നാണ് കോടിയേരി പറഞ്ഞത്.