കൊവിഡ് വ്യാപനം: തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺഗ്രസ്

 

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം വ്യക്തമായതോടെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺഗ്രസിന്റെ തീരുമാനം. യുപിയിൽ നിലവിൽ നടക്കുന്ന വനിതാ കൂട്ടായ്മകളും റദ്ദാക്കും. തുടർ പ്രചാരണങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശം അനുസരിച്ചായിരിക്കും

യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന റാലിയും ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗമെത്തിയതായി കൊവിഡ് വാക്‌സിൻ ഉപദേശക സമിതി വ്യക്തമാക്കിയിരുന്നു.

രോഗവ്യാപനം തീവ്രമായതോടെ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഡൽഹി, യുപി, മഹാരാഷ്ട്ര, പഞ്ചാബ്, ബീഹാർ സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.