പി മോഹനൻ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടരും; കമ്മിറ്റിയിൽ 15 പുതുമുഖങ്ങൾ

 

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനൻ തുടരും. പതിനഞ്ച് പേർ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, കെ എം സച്ചിൻദേവ് എംഎൽഎ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി വസീഫ്, മഹിളാ അസോസിയേഷൻ നേതാവ് ദീപ തുടങ്ങിയവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഇടം നേടിയത്

12 പേരെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി. ഇത് മൂന്നാം തവണയാണ് പി മോഹനൻ ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. പി മോഹനന്റെ നേതൃത്വത്തിൽ ജില്ലയിൽ പാർട്ടിക്ക് വലിയ വളർച്ചയുണ്ടാക്കാൻ സാധിച്ചതായാണ് വിലയിരുത്തൽ