സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസിനെ തെരഞ്ഞെടുത്തു. കെ കെ ജയചന്ദ്രൻ ഒഴിയുന്ന സാഹചര്യത്തിലാണ് സി വി വർഗീസ് ജില്ലാ സെക്രട്ടറിയാകുന്നത്. കെ കെ ജയചന്ദ്രൻ തന്നെയാണ് വർഗീസിന്റെ പേര് നിർദേശിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് കെ കെ ജയചന്ദ്രൻ സ്ഥാനം ഒഴിയുന്നത്
2001 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് സി വി വർഗീസ്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.