സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ്ബാബുവിനെ തെരഞ്ഞെടുത്തു. അവസാന ഘട്ടത്തിൽ രണ്ട് പേരുകൾ ഉയർന്നുവന്നുവെങ്കിലും ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സുരേഷ്ബാബുവിനെ തീരുമാനിച്ചത്.
നിലവിലുള്ള ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനാണ് ഇ എൻ സുരേഷ് ബാബുവിന്റെ പേര് നിർദേശിച്ചത്. പികെ ശശി വി കെ ചന്ദ്രന്റെ പേരും നിർദേശിച്ചതോടെ തർക്കമുണ്ടായി. തുടർന്നാണ് പിണറായി ഇരുവരെയും വിളിച്ചുവരുത്തിയതും വി കെ ചന്ദ്രൻ പിൻമാറാൻ തയ്യാറാണെന്ന് വ്യക്തമാക്കിയതും. 44 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതിൽ 14 പേർ പുതുമുഖങ്ങളാണ്.