ഫ്രാൻസിൽ കോവിഡ് ബാധിതർ ഒരു കോടി കവിഞ്ഞതായി റിപ്പോർട്ടുകൾ

  പാരിസ്: ഫ്രാൻസിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു. മഹാമാരി പൊട്ടിപുറപ്പെട്ടതു മുതൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്കാണിത്. ലോകത്തിലെ ആറാമത്തെ രാജ്യമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീൽ, ബ്രിട്ടൻ, റഷ്യ എന്നിവിടങ്ങളിലും രോഗബാധിതർ ഒരു കോടി കവിഞ്ഞിരുന്നു. ഫ്രാൻസിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,126 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാംദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടക്കുന്നത്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ പൊതുസ്ഥലങ്ങളിൽ…

Read More

വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടാൻ നിൽക്കേണ്ടെന്ന് മുഖ്യമന്ത്രി

  നാടിനെതിരായ ശക്തികൾക്കേ വികസന പദ്ധതികൾക്കെതിരെ നിൽക്കാനാകൂ. കേരളത്തിൽ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് സിപിഎം ജില്ലാ സമ്മേളനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാൻ ബിജെപി നീക്കം നടത്തുന്നു. എൽഡിഎഫ് കാലത്ത് വികസനം വേണ്ടെന്നാണ് അവർ പറയുന്നത്. ഞങ്ങൾക്ക് അനാവശ്യ ദുർവാശിയില്ല. പക്ഷേ സർക്കാരെന്തിന് നിക്ഷിപ്ത താത്പര്യക്കാർക്ക് വഴിപ്പെടണം. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കലിലെ പ്രശ്‌നങ്ങൾ ചർച്ച…

Read More

പി എസ് ജിയുടെ സൂപ്പർ താരം ലയണൽ മെസ്സിക്കും മൂന്ന് താരങ്ങൾക്കും കൊവിഡ്

പി എസ് ജിയുടെ അർജന്റീന താരം ലയണൽ മെസ്സിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെസ്സിക്കൊപ്പം പി എസ് ജിയുടെ മറ്റ് മൂന്ന് താരങ്ങൾക്കും കൊവിഡ് പോസിറ്റീവായതായി ക്ലബ് അധികൃതർ വ്യക്തമാക്കി. യുവാൻ ബെർണാഡ്, സെർജിയോ റിക്കോ, നഥാൻ ബിറ്റ്മസല എന്നിവർക്കാണ് മെസിയെ കൂടാതെ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. താരങ്ങളെ ഐസോലേഷനിലേക്ക് മാറ്റിയതായി പി എസ് ജി അറിയിച്ചു.

Read More

സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ കേസുകൾ 152 ആയി

സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 4 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ 3 പേർക്കും തൃശൂരിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ…

Read More

അനുമതിയില്ലാതെ സ്​പൈസ്​ ജെറ്റ്​ വിമാനം പറന്നുയർന്നു; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: എയർട്രാഫിക്​ കൺട്രോളറുടെ (എ.ടി.സി) അനുമതിയില്ലാതെ സ്​പൈസ്​ ജെറ്റ്​ യാത്രക്കാരുമായി പറന്നുപൊങ്ങി. 2021 ഡിസംബർ 30ന്​ ഗുജറാത്തിലെ​ രാജ്​കോട്ട് വിമാനത്താവളത്തിലായിരുന്നു​ സംഭവം. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. രാജ്​കോട്ടിൽ നിന്ന്​ ഡൽഹിയിലേക്കുള്ളതായിരുന്നു വിമാനം. അന്വേഷ​ണം പൂർത്തിയാകുന്നതുവരെ വിമാനം പറത്തിയ പൈലറ്റുമാർ ജോലിയിൽ നിന്ന്​ വിട്ടുനിൽക്കുമെന്ന് സ്പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.

Read More

കോവിഡ് വ്യാപനം രൂക്ഷം; നാളെ മുതല്‍ സ്ക്കൂളുകള്‍ അടക്കും

ബംഗാൾ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ സ്ക്കൂളുകളും കോളേജുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. സിനിമാ തിയറ്ററുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ബ്യൂട്ടി സലൂണുകളും തുറന്നുപ്രവര്‍ത്തിക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതു-സ്വകാര്യ ഓഫീസുകളില്‍ പകുതി ജീവനക്കാരെ മാത്രം വെച്ച് പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി എച്ച്.കെ ദ്വിവേദിയാണ് പുതിയ നിയന്ത്രണങ്ങള്‍ അടങ്ങിയ ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത് . കോവിഡ് ഭീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍….

Read More

വയനാട് ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (02.01.22) 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.60 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135659 ആയി. 134203 പേര്‍ രോഗമുക്തരായി. നിലവില്‍ 671 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 629 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി…

Read More

സംസ്ഥാനത്ത് 2802 പേർക്ക് കൊവിഡ്, 12 മരണം; 2606 പേർക്ക് രോഗമുക്തി

  കേരളത്തിൽ 2802 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂർ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂർ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80, കാസർഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

  കോഴിക്കോട് ചെങ്ങോട്ടുകാവിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വെല്ലൂർ സ്വദേശിയായ ഇളവഴുതിരാജ(50)യാണ് മരിച്ചത്. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൽ യാത്ര ചെയ്യവെ രാവിലെ ഏഴ് മണിയോടെയാണ് ട്രെയിനിൽ നിന്നും വീണത്. പത്തംഗ സംഘത്തിനൊപ്പം മംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ.

Read More

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയിൽ; ഇന്നും നാളെയും വിവിധ പരിപാടികൾ

ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം കൊച്ചിയിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ നാവിക സേനാ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, എഡിജിപി വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണർ നാഗരാജു, ജില്ലാ കലക്ടർ ജാഫർ മാലിക് തുടങ്ങിയവർ ചേർന്നാണ് ഉപരാഷ്ട്രപതിയെ സ്വീകരിച്ചത് ഭാര്യ ഉഷ, കുടുംബാംഗങ്ങൾ തുടങ്ങിയവരും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു. നാവികസേനയുടെ ഗാർഡ് ഓഫ്…

Read More