പാരിസ്: ഫ്രാൻസിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു. മഹാമാരി പൊട്ടിപുറപ്പെട്ടതു മുതൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്കാണിത്. ലോകത്തിലെ ആറാമത്തെ രാജ്യമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീൽ, ബ്രിട്ടൻ, റഷ്യ എന്നിവിടങ്ങളിലും രോഗബാധിതർ ഒരു കോടി കവിഞ്ഞിരുന്നു.
ഫ്രാൻസിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,126 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാംദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടക്കുന്നത്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ പൊതുസ്ഥലങ്ങളിൽ കുട്ടികൾക്കും മുഖാവരണം നിർബന്ധമാക്കിയിട്ടുണ്ട്.