ന്യൂഡൽഹി: എയർട്രാഫിക് കൺട്രോളറുടെ (എ.ടി.സി) അനുമതിയില്ലാതെ സ്പൈസ് ജെറ്റ് യാത്രക്കാരുമായി പറന്നുപൊങ്ങി. 2021 ഡിസംബർ 30ന് ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലായിരുന്നു സംഭവം.
സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. രാജ്കോട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ളതായിരുന്നു വിമാനം.
അന്വേഷണം പൂർത്തിയാകുന്നതുവരെ വിമാനം പറത്തിയ പൈലറ്റുമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സ്പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.