കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

 

കോഴിക്കോട് ചെങ്ങോട്ടുകാവിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വെല്ലൂർ സ്വദേശിയായ ഇളവഴുതിരാജ(50)യാണ് മരിച്ചത്. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൽ യാത്ര ചെയ്യവെ രാവിലെ ഏഴ് മണിയോടെയാണ് ട്രെയിനിൽ നിന്നും വീണത്. പത്തംഗ സംഘത്തിനൊപ്പം മംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ.