പാലക്കാട് ട്രെയിനിൽ കടത്തിയ അഞ്ച് കിലോയോളം സ്വർണം ആർ പി എഫ് പിടികൂടി

 

പാലക്കാട് ട്രെയിനിൽ കടത്തിയ സ്വർണം ആർപിഎഫ് പിടികൂടി. നാല് കിലോ 800 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്.

ഹൈദരാബാദിൽ നിന്നും തൃശ്ശൂരിലേക്ക് ശബരി എക്‌സ്പ്രസിൽ കൊണ്ടുവരികയായിരുന്നു സ്വർണം. മുംബൈ സ്വദേശികലായ രണ്ട് പേരെ പോലീസ് പിടികൂടി. സ്വർണാഭരണങ്ങളും സ്വർണ ബിസ്‌കറ്റുകളുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.