പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സുപ്രീം കോടതി നിരീക്ഷണത്തിൽ അന്വേഷണത്തിന് സാധ്യത. ഉത്തരവ് അടുത്താഴ്ചയെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിക്കാനാണ് തീരുമാനം.
സമിതിയിലെ അംഗങ്ങളെ തീരുമാനിക്കാൻ സമയം വേണ്ടി വരുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. പലരെയും ഇതിനോടകം ബന്ധപ്പെട്ടു. എന്നാൽ അസൗകര്യം പറഞ്ഞ് ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു. വിദഗ്ധ സമിതി രൂപീകരിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞെങ്കിലും ഇതിൽ കോടതിക്ക് അനുകൂല നിലപാടില്ല
പെഗാസസ് ഉപയോഗിച്ചോയെന്ന് സത്യവാങ്മൂലം നൽകില്ലെന്നും കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. ദേശീയ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങൾ കൈമാറാൻ നിർദേശിച്ചിട്ടും കേന്ദ്രം തയ്യാറായിട്ടില്ല.