Headlines

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോയിലേറെ സ്വർണമിശ്രിതം പിടികൂടി

 

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. വ്യാഴാഴ്ച വിമാനത്താവളത്തിലിറങ്ങിയ മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോയിലേറെ സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി. വിപണിയിൽ 1.2 കോടി രൂപയിലേറെ വില വരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്.

വടകര സ്വദേശി കുനിയത്ത് മുസ്തഫയിൽ നിന്ന് 1320 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. കാസർകോട് ഉപ്പള സ്വദേശി ഷാഫിയിൽ നിന്ന് 1030 ഗ്രാം സ്വർണ മിശ്രിതം പിടിച്ചെടുത്തു. മലപ്പുറം സ്വദേശി ലുഖ്മാനിൽ നിന്ന് 1086 ഗ്രാം സ്വർണ മിശ്രിതവും 50 ഗ്രാമിന്റെ ഒരു മാലയും പിടിച്ചെടുത്തു.