വയനാട് ജില്ലയില്‍ ഇന്ന് (02.01.22) 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.60 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135659 ആയി. 134203 പേര്‍ രോഗമുക്തരായി. നിലവില്‍ 671 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 629 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 650 പേര്‍ ഉള്‍പ്പെടെ ആകെ 6972 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 654 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
*രോഗം സ്ഥിരീകരിച്ചവര്‍*
പുൽപ്പള്ളി 19 , മുള്ളൻകൊല്ലി, ബത്തേരി 6 വീതം, കൽപ്പറ്റ 5, മാനന്തവാടി , അമ്പലവയൽ, പൂതാടി 4 വീതം, പനമരം, കണിയാമ്പറ്റ, തിരുനെല്ലി 3 വീതം, എടവക, മുട്ടിൽ, മീനങ്ങാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, തവിഞ്ഞാൽ 2 വീതം, നെന്മേനി, നൂൽപ്പുഴ, വെള്ളമുണ്ട ഓരോർത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ദുബായിൽ നിന്ന് വന്ന എടവക, പനമരം, കൽപറ്റ, മുട്ടിൽ സ്വദേശികൾക്കും ഓസ്ട്രേലിയയിൽ നിന്ന് വന്ന മാനന്തവാടി സ്വദേശിക്കും കർണാടകയിൽ നിന്ന് വന്ന വൈത്തിരി സ്വദേശിക്കും തമിഴ്നാട്ടിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.