പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം മുറുകവെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നു. പാലായിൽ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി മാണി സി കാപ്പനും സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് കൊടുക്കണമെന്ന അഭിപ്രായങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്
സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ പിണറായി ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം തേടും. ജില്ലയിലെ നേതാക്കളുടെ കൂടി അഭിപ്രായം തേടിയ ശേഷമാകും സീറ്റ് ആർക്ക് നൽകണമെന്നതിൽ ധാരണയുണ്ടാകുക. അതേസമയം പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം യോഗത്തിൽ ചർച്ചയായില്ലെന്നാണ് ജില്ലാ സെക്രട്ടറി വി എൻ വാസവൻ പ്രതികരിച്ചത്.