ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിരാട് കോഹ്ലി. ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കോഹ്ലി ഒഴിയരുതെന്ന് ആവശ്യപ്പെട്ടതായും എന്നാൽ അദ്ദേഹം തയ്യാറായില്ലെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എന്നാൽ ഇതാണ് കോഹ്ലി തള്ളുന്നത്.
ഏകദിന നായക സ്ഥാനത്ത് തുടരേണ്ടെന്നാണ് തീരുമാനമെങ്കിൽ അതിൽ തനിക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നു. അക്കാര്യം അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. പക്ഷേ അത് നേരത്തെ അറിയിക്കാമായിരുന്നുവെന്നും കോഹ്ലി പറഞ്ഞു.
നായക സ്ഥാനം ഒഴിയുന്നതു കൊണ്ട് ബാറ്റിംഗിൽ മെച്ചപ്പെടാനാകുമോ എന്ന് പറയാനാകില്ല. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നും കോഹ്ലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.