യാതൊരു പ്രശ്‌നവുമില്ല; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കോഹ്ലി കളിക്കുമെന്ന് ഗാംഗുലി

 

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്ലി കളിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രോഹിതിന്റെ ക്യാപ്റ്റൻസിയിൽ കളിക്കുന്നതിൽ കോഹ്ലിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഗാംഗുലി പറഞ്ഞു.

കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനായി കോഹ്ലി ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു. കോഹ്ലിയെ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് നിന്ന് നീക്കിയ ശേഷമുള്ള ആദ്യ പരമ്പരയാണിത്. എന്നാൽ വാർത്തകൾ നിഷേധിക്കുകയാണ് ബിസിസിഐ പ്രസിഡന്റ്

ഇന്ന് ഉച്ചയ്ക്ക്  കോഹ്ലിയും ദ്രാവിഡും മാധ്യമങ്ങളെ കാണുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായാണ് വാർത്താ സമ്മേളനം.