പി ജി ഡോക്ടർമാരുടെ സ്‌റ്റൈപ്പൻഡ് വർധന ഇപ്പോൾ സാധ്യമല്ലെന്ന് ധനവകുപ്പ്

 

പി ജി ഡോക്ടർമാരുടെ സ്‌റ്റൈപ്പൻഡ് വർധന ഇപ്പോൾ സാധ്യമല്ലെന്ന് ധനവകുപ്പ്. സർക്കാരിന്റെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത് അസാധ്യമാണ്. മെച്ചപ്പെട്ട ധനസ്ഥിതി വരുമ്പോൾ പരിശോധിക്കാമെന്ന് കാണിച്ച് ഇതുമായി ബന്ധപ്പെട്ട ഫയൽ ആരോഗ്യവകുപ്പിന് തന്നെ ധനവകുപ്പ് തിരിച്ചയച്ചു.

സ്റ്റൈപ്പൻഡിൽ നാല് ശതമാനം വർധന വേണമെന്നാണ് പി ജി ഡോക്ടർമാരുടെ പ്രധാന ആവശ്യം. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളിലും കേരളത്തിലുള്ളയത്ര സ്റ്റൈപ്പൻഡ് ഇല്ലെന്നത് ധനവകുപ്പ് പരിഗണിക്കുന്നു.

നാലു ശതമാനം സ്റ്റൈപ്പൻഡ് വർദ്ധനവ് പുനർസ്ഥാപിക്കുക, നീറ്റ് പിജി പ്രവേശന നടപടികളിൽ സർക്കാർ ഇടപെടൽ നടത്തുക, കൂടുതൽ നോൺ അക്കാദമിക ജൂനിയർ ഡോക്ടർമാരെ നിയമിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ അത്യാഹിതവിഭാഗം അടക്കം ബഹിഷ്‌കരിച്ചു കൊണ്ടുള്ള സമരം തുടരാനാണ് പി ജി ഡോക്ടർമാരുടെ തീരുമാനം.