ആർത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാം, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
അനാരോഗ്യകരമായ ഭക്ഷണവും വ്യായാമത്തിന്റെ കുറവും ആർത്തവ ദിനങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ആർത്തവ ദിവസങ്ങളിൽ വ്യായാമം ഒഴിവാക്കാതിരുന്നാൽ അസ്വസ്ഥത കുറയ്ക്കാം. തലവേദന, ക്ഷീണം എന്നിവയെ കുറയ്ക്കാനും വ്യായാമം സഹായിക്കും. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് ആർത്തവകാല ലക്ഷണങ്ങളെ കൂടുതൽ വഷളാക്കിയേക്കാം. കൂടാതെ ഐസ്ക്രീം, ചീസ്, ബട്ടർ തുടങ്ങിയ പാലുത്പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കേണ്ടതുണ്ട്. കാരണം ഇവ ചിലരിൽ വായു പോലുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഇടവിട്ടുള്ള കാപ്പികുടി ഒഴിവാക്കണം. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ധാതുക്കൾക്ക് അസ്വസ്ഥതകൾ കൂട്ടും. ആർത്തവ…