ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. താരങ്ങൾക്ക് കൊവിഡ് പടർന്നതോടെയാണ് ടൂർണമെന്റ് താത്കാലികമായി നിർത്തിവെച്ചത്.
29 മത്സരങ്ങൾ മാത്രമാണ് ടൂർണമെന്റിൽ പൂർത്തിയാക്കാൻ സാധിച്ചത്. 31 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. ഇത് എവിടെ വെച്ച് നടത്താനാകുമെന്ന ആലോചനയാണ് ബിസിസിഐ നടത്തുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനവും നിയന്ത്രണങ്ങളും കണക്കിലെടുത്താൻ ബാക്കിയുള്ള മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്നാണ് ഗാംഗുലി പറയുന്നത്.