ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങളിലേക്ക് ഇംഗ്ലീഷ് താരങ്ങളെ പ്രതീക്ഷിക്കേണ്ടെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

 

ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ഈ വർഷം നടത്തിയാൽ ഇംഗ്ലീഷ് താരങ്ങളെ പ്രതീക്ഷിക്കേണ്ടെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജൂൺ മുതൽ ഇംഗ്ലണ്ടിന് തിരക്കേറിയ ഷെഡ്യൂളുണ്ട്. അതിനാൽ താരങ്ങൾ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബോർഡ് തലവൻ ആഷ്‌ലി ജൈൽസ് പറഞ്ഞു

ഇനിയുള്ള പരമ്പരകളുടെ ഷെഡ്യൂൾ തയ്യാറാക്കി കഴിഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് പര്യടനങ്ങളിൽ താരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 ഇംഗ്ലീഷ് താരങ്ങളാണ് ഐപിഎല്ലിലെ വിവിധ ടീമുകളിലായി കളിക്കുന്നത്.