ഇസ്രായേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു

ഇസ്രായേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി മരിച്ചു. ഇസ്രായേലിൽ ഹോം മെയ്ഡ് ആയി ജോലി ചെയ്തിരുന്ന അടിമാലി കീരിത്തോട് സ്വദേശിനി കാഞ്ഞിരംതാനം സന്തോഷിന്‍റെ ഭാര്യ സൗമ്യയാണ് (32) കൊല്ലപ്പെട്ടത്. 5 വർഷമായി സൗമ്യ ഇസ്രായേലിൽ ജോലി ചെയ്യുകയായിരുന്നു. ഇന്ന് വൈകിട്ട് ഇസ്രയേൽ സമയം 3.30 ഓടെ (ഇന്ത്യൻ സമയം 6.30) ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. റോക്കറ്റ് ആക്രമണത്തിനിടെ കൂടെയുണ്ടായിരുന്ന വീൽചെയറിലായിരുന്ന രോഗിയുമായി സൗമ്യക്ക് രക്ഷപെടാൻ സാധിച്ചില്ല. ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന രോഗിയും…

Read More

കേരളത്തിൽ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

കേരളത്തിൽ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച കോ​ഴി​ക്കോ​ട്: ശവ്വാല്‍ മാ​സ​പ്പി​റ​വി ദൃശ്യമാവാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് ഖാ​ദി​മാ​രാ​യ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍, കോ​ഴി​ക്കോ​ട് ഖാ​ദി​മാ​രാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി, നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍ പാ​ണ​ക്കാ​ട് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.    

Read More

സാന്ത്വനം സീരിയല്‍ ഫെയിം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍, സഹായം തേടി സുഹൃത്തുക്കള്‍

സാന്ത്വനം എന്ന ജനപ്രിയ സീരിയലിലെ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന കൈലാസ് നാഥിന്റെ ചികിത്സാചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തും നടനുമായ സജിൻ ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചിരിക്കുകയാണ്. പ്രിയ സുഹൃത്തുക്കളെ,സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം എസ്‍കെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന,സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം…

Read More

വയനാട് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

വയനാട് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇന്ന് (11.05.21)- 25.96 ഇന്നലെ (10.05.21)- 18.66 ഈയാഴ്ച- 26.38 ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍: സുല്‍ത്താന്‍ ബത്തേരി- 1357 കല്‍പ്പറ്റ- 1293 മാനന്തവാടി- 1072 മേപ്പാടി- 973 അമ്പലവയൽ- 944 ജില്ലയിലെ പട്ടിക വര്‍ഗ പോസിറ്റീവ് കേസുകള്‍ ആകെ- 2693 ആക്ടീവ് കേസുകള്‍- 1282 ആക്ടീവ് ക്ലസ്റ്ററുകള്‍ ആകെ – 22 സ്ഥാപന ക്ലസ്റ്ററുകള്‍- 3 ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ (ട്രൈബൽ) – 9 ലിമിറ്റഡ് കമ്മ്യൂണിറ്റി…

Read More

ഗോവ മെഡിക്കൽ കോളജിൽ ഓക്‌സിജൻ ലഭിക്കാതെ 26 കൊവിഡ് രോഗികൾ മരിച്ചു

  ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ 26 രോഗികൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കും ആറ് മണിക്കും ഇടയിലാണ് മരണങ്ങൾ സംഭവിച്ചത്. ഓക്‌സിജന്റെ ലഭ്യതക്കുറവാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട് സംഭവത്തിൽ ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണേ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദർശിച്ചു. സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

Read More

തളിപ്പറമ്പില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

തളിപ്പറമ്പ്(കണ്ണൂര്‍): തളിപ്പറമ്പിനു സമീപം കോള്‍മൊട്ടയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോള്‍മൊട്ട സ്വദേശികളായ ജിയാദ്(19), ഹിഷാം(18) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ കൊള്‍മൊട്ട കണ്ണപ്പിലാവ് റോഡിലെ സ്റ്റീല്‍ കമ്പനിക്ക് സമീപമാണ് അപകടം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

അലിഗഢ് യൂനിവേഴ്‌സിറ്റിയിൽ കൊവിഡ് ബാധിച്ച് 44 പേർ മരിച്ചു

അലിഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റിയിൽ കൊവിഡ് ബാധിച്ച് 44 പേർ മരിച്ചു. 19 പ്രൊഫസർമാരും 25 സ്റ്റാഫുകളുമാണ് മരിച്ചത്. അതേസമയം സർവകലാശാലയിലെ കൊവിഡ് മരണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ താരിഖ് മൻസൂർ പറഞ്ഞു സർവകലാശാലയിലെ ശ്മശാനം നിറഞ്ഞു. വലിയ ദുരന്തമാണ് സംഭവിച്ചത്. വലിയ ഡോക്ടർമാരും സീനിയർ പ്രൊഫസർമാരും മരിച്ചു. ഡീൻ, ചെയർമാൻ, യുവാക്കൾ എന്നിവരടക്കമാണ് മരിച്ചതെന്ന് പ്രൊഫസർ ഡോ. ആർഷി ഖാൻ പറഞ്ഞു

Read More

വയനാട്ടിൽ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ചുണ്ടേല്‍ കാനറാ ബാങ്ക് ജീവനക്കാരന്‍, ചുള്ളിയോട് മലനാട് ബാങ്കേഴ്സില്‍ മെയ് അഞ്ച് വരെ ജോലി ചെയ്തിരുന്ന വ്യക്തി, പൂമാല ഷനോജ് ഇലക്ട്രിക്കല്‍സില്‍ മെയ് 8 വരെ ജോലി ചെയ്തിരുന്ന വ്യക്തി, പാതിരിപ്പാലം പോപ്പുലര്‍ മാരുതി സുസുക്കി എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍, പെരിക്കല്ലൂര്‍ മുള്ളന്‍കൊല്ലി പാല്‍ സൊസൈറ്റിയിലെ പാല്‍ വിതരണക്കാരന്‍ തുടങ്ങിയവര്‍ പോസിറ്റീവാണ്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഇടമന കോളനിയില്‍ ഏപ്രില്‍ 30 ന്…

Read More

വയനാട് ജില്ലയില്‍ 892 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.96

  വയനാട് ജില്ലയില്‍ ഇന്ന് (11.05.21) 892 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 665 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.96 ആണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 49315 ആയി. 34311 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 13917 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 12865 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77

കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More