ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ 26 രോഗികൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കും ആറ് മണിക്കും ഇടയിലാണ് മരണങ്ങൾ സംഭവിച്ചത്. ഓക്‌സിജന്റെ ലഭ്യതക്കുറവാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്
സംഭവത്തിൽ ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണേ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദർശിച്ചു. സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്നും പ്രമോദ് സാവന്ത് പറഞ്ഞു.