പ്രാണവായു ലഭിക്കാതെ കൊവിഡ് രോഗികളുടെ മരണം ആന്ധ്രയിലും. തിരുപ്പതി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 രോഗികളാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം
ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. ഓക്‌സിജൻ സിലിണ്ടറുകൾ നിറയ്ക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം നേരിട്ടതാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. 70 പേരാണ് ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്നത്. ജനറൽ വാർഡിൽ 300 പേരും ചികിത്സയിലുണ്ടായിരുന്നു
സംഭവത്തിൽ മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു