ന്യൂഡല്‍ഹി: കുംഭമേള രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ബിബിസി റിപ്പോര്‍ട്ട്. ഒരു ‘സൂപ്പര്‍ സ്പ്രെഡര്‍’ ആയി കുംഭമേള പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഹരിദ്വാറില്‍ ഏപ്രില്‍ മാസത്തില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ തിരിച്ചെത്തിയതോടെ രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായി ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുഭമേളയില്‍ പങ്കെടുത്തവരില്‍ 2,642 തീര്‍ഥാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിരവധി സന്യാസിമാരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.