കൊവിഡിനെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടത്തും. ബിസിസിഐ യോഗത്തിന് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായാണ് ശേഷിക്കുന്ന 31 മത്സരങ്ങൾ നടത്തുക. ഈ സമയത്ത് ഇന്ത്യയിൽ മോശം കാലാവസ്ഥയായിരിക്കുമെന്നതുകൂടി കണക്കിലെടുത്താണ് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റിയത്
സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാകും മത്സരങ്ങൾ ടനക്കുക. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎൽ തുടങ്ങാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.