സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി

 

സംസ്ഥാനത്ത് ലോക്ക് ഡൗൺ വീണ്ടും നീട്ടി. ജൂൺ 9 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. മെയ് 30 വരെയാണ് നേരത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഇത് നാളെ അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. അതേസമയം ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

ഇളവുകൾ സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിക്കും. സ്വർണക്കടകൾ, ടെക്‌സ്‌റ്റൈലുകൾ, ചെരുപ്പുകടകൾ, സ്‌കൂൾ കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും

വ്യവസായ സ്ഥാനങ്ങൾക്കും അനുമതി നൽകും. അമ്പത് ശതമാനം ജീവനക്കാരെ വെച്ച് വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. കള്ളുഷാപ്പുകൾക്ക് ഭാഗികമായി പ്രവർത്തിക്കാനുള്ള അനുമതിയുണ്ടാകും