സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടി; മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക് ഡൗൺ

 

സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടി. മെയ് 30 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുണ്ടായിരുന്ന തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിലും നാളെ മുതൽ സാധാരണ ലോക്ക് ഡൗൺ ആയിരിക്കും. അതേസമയം മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും

തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നാളെ രാവിലെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കും. മലപ്പുറത്ത് പോലീസ് സംവിധാനം കൂറേക്കൂടി ജാഗ്രതയോടെ നീങ്ങും. എഡിജിപി മലപ്പുറത്ത് പോയി കാര്യങ്ങൾ അവലോകനം ചെയ്യും. ഐജി മലപ്പുറത്ത് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.