ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ പുതിയ റെക്കോർഡുമായി വിരാട് കോലി. ഏകദിനത്തിൽ വിദേശത്ത് ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോലി സ്വന്തം പേരിലാക്കിയത്. ഇതിഹാസ താരം സച്ചിനെയാണ് കോലി മറികടന്നത്.
ദക്ഷിണാഫ്രിക്കക്കെതിരെ 11 റൺസ് പൂർത്തിയാക്കിയതോടെയാണ് കോലി റെക്കോർഡിലെത്തിയത്. 108 മത്സരങ്ങളിൽ നിന്ന് 5070 റൺസാണ് കോലിയുടെ പേരിൽ വിദേശത്തുള്ളത്. 147 മത്സരങ്ങളിൽ നിന്ന് സച്ചിൻ നേടിയത് 5065 റൺസാണ്്
145 മത്സരങ്ങളിൽ നിന്ന് 4520 റൺസ് നേടിയ എം എസ് ധോണിയാണ് മൂന്നാം സ്ഥാനത്ത്. വിദേശത്ത് ഏറ്റവുമധികം റൺസ് നേടുന്ന മൂന്നാമത്തെ അന്താരാഷ്ട്ര താരം കൂടിയാണ് കോലി. കുമാർ സംഗക്കാരയും റിക്കി പോണ്ടിംഗുമാണ് കോലിക്ക് മുന്നിലുള്ളത്.