കിംഗ് കോലി ഈസ് ബാക്ക്; ദക്ഷിണാഫ്രിക്കയിൽ ഇന്ന് പിറന്നത് അപൂർവ റെക്കോർഡ് ​​​​​​​

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ പുതിയ റെക്കോർഡുമായി വിരാട് കോലി. ഏകദിനത്തിൽ വിദേശത്ത് ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോലി സ്വന്തം പേരിലാക്കിയത്. ഇതിഹാസ താരം സച്ചിനെയാണ് കോലി മറികടന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ 11 റൺസ് പൂർത്തിയാക്കിയതോടെയാണ് കോലി റെക്കോർഡിലെത്തിയത്. 108 മത്സരങ്ങളിൽ നിന്ന് 5070 റൺസാണ് കോലിയുടെ പേരിൽ വിദേശത്തുള്ളത്. 147 മത്സരങ്ങളിൽ നിന്ന് സച്ചിൻ നേടിയത് 5065 റൺസാണ്് 145 മത്സരങ്ങളിൽ നിന്ന് 4520 റൺസ് നേടിയ എം എസ് ധോണിയാണ് മൂന്നാം സ്ഥാനത്ത്….

Read More

21 മുതൽ ഓൺലൈൻ ക്ലാസുകൾ, അധ്യാപകർ ഹാജരാകണം; മാർഗരേഖ പുറത്തിറക്കി

കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ച സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. ഒന്ന് മുതൽ ഒമ്പത് വരെയുള്ള കുട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്. രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും അതേസമയം 10, 11, 12 ക്ലാസുകൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ തുടരുന്നതും പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിക്കുന്നതുമാണ്. പഠനത്തുടർച്ച ഉറപ്പുവരുത്തണം….

Read More

‘കൃഷ്ണൻ ‘ ഡിവോഴ്‌സിന്: നടൻ നിതീഷ് ഭരദ്വാജ് വിവാഹ മോചിതനാകുന്നു ​​​​​​​

  നടൻ നിതീഷ് ഭരദ്വാജ് വിവാഹമോചിതനാകുന്നു. 12 വർഷത്തെ ദാമ്പത്യമാണ് നിതീഷും സ്മിതയും അവസാനിപ്പിക്കുന്നത്. 2019 മുതൽ ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയാണ്. ഐഎഎസ് ഓഫീസറാണ് സ്മിത. ഇവർക്ക് ഇരട്ട പെൺകുട്ടികളാണുള്ളത്. നിതീഷിന്റെയും സ്മിതയുടെയും രണ്ടാം വിവാഹമായിരുന്നുവിത്. ചില സമയങ്ങളിൽ വിവാഹ മോചനം മരണത്തേക്കാൾ വേദനാജനകമാണെന്നും മോശമാകുന്ന വിവാഹ ബന്ധങ്ങളിൽ കഷ്ടത അനുഭവിക്കുന്നത് കുട്ടികളാണെന്നും നിതീഷ് പറഞ്ഞു. മഹാഭാരതം സീരിയലിലെ കൃഷ്ണന്റെ കഥാപാത്രത്തിലൂടെയാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാകുന്നത്. പത്മരാജന്റെ ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിൽ ഗന്ധർവനായി എത്തിയതും നിതീഷ്…

Read More

ആര്യങ്കോട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവം; രണ്ട് കൗമാരക്കാർ പിടിയിൽ

  തിരുവനന്തപുരം ആര്യങ്കോട് പോലീസ് സ്‌റ്റേഷനിലേക്ക് പെട്രോൾ ബോംബുകളെറിഞ്ഞ കേസിൽ രണ്ട് പേർ പിടിയിൽ അനന്തു(19), നിതിൻ(18) എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് ഇവർ രണ്ട് പെട്രോൾ ബോംബുകൾ പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത് ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. നിരവധി പരാതിക്കാരും പോലീസുകാരും സംഭവസമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നു. പിടിയിലായ ഇരുവരും കഞ്ചാവ് സംഘത്തിൽപ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്.

Read More

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2 വീതം, വയനാട്, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 2 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന മറ്റ് സംസ്ഥാനക്കാരാണ്. 33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 6 പേര്‍ ഹൈ റിസ്‌ക്…

Read More

ബവുമക്കും വാൻഡർ ഡസനും സെഞ്ച്വറി; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്‌കോർ

  ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോർ. നിശ്ചിത അമ്പത് ഓവറിൽ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. സെഞ്ച്വറി നേടിയ നായകൻ ടെമ്പ ബവുമ, റാസി വാൻ ഡർ ഡസൻ എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക് എത്തിയത് ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ 19ൽ അവർക്ക് ഓപണർ മലാനെ നഷ്ടപ്പെട്ടു. 58ൽ 27 റൺസെടുത്ത ക്വിന്റൺ ഡി കോക്കിനെയും സ്‌കോർ 68ൽ നാല് റൺസെടുത്ത എയ്ഡൻ മർക്രാമിനെയും നഷ്ടമായതോടെ…

Read More

സംസ്ഥാനത്ത് ഇന്ന് 34,199 പേർക്ക് കൊവിഡ്, 49 മരണം; 8193 പേർക്ക് രോഗമുക്തി

  കേരളത്തിൽ 34,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂർ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂർ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസർഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,85,742…

Read More

വയനാട് ജില്ലയില്‍ 798 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (19.01.22) 798 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 128 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.79 ആണ്. 26 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ രണ്ട് ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്. പൂക്കോട് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി, പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ്…

Read More

സമ്മേളനങ്ങൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കോടിയേരി

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിപിഎം സമ്മേളനങ്ങൾ നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളിൽ സമ്മേളന പരിപാടികളൊന്നുമില്ല. കലക്ടർമാരുടെ അനുമതിയോടെയാണ് ഹാളുകളിൽ പരിപാടി നടത്തുന്നത് സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളില്ലെന്ന തന്റെ പ്രസ്താവന കോടിയേരി ആവർത്തിച്ചു. അത് യാഥാർഥ്യമാണ്. കോൺഗ്രസുകാർ തന്നെ അത് തുറന്നുപറഞ്ഞിട്ടുണ്ട്. ഹിന്ദുനാമധാരികൾ മത്സരിക്കുന്നിടത്ത് തന്നെ പ്രസംഗിക്കാൻ വിളിക്കാറില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ പത്ത് ശതമാനം മുസ്ലീങ്ങളുണ്ട്….

Read More

ഫോമിലേക്ക് തിരിച്ചെത്താനാകില്ല; ടെന്നീസിൽ നിന്ന് വിരമിക്കുന്നതായി സാനിയ മിർസ

  സാനിയ മിർസ പ്രൊഫഷണൽ ടെന്നീസ് മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയൻ ഓപൺ വനിതാ സിംഗിൾസിൽ പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം. ഈ സീസണോടെ ടെന്നീസിൽ നിന്ന് വിരമിക്കുമെന്നാണ് സാനിയ അറിയിച്ചത്. ഇതെന്റെ അവസാന സീസണായിരിക്കും. ഇക്കാര്യം തീരുമാനിച്ചു. എനിക്ക് സീസൺ പൂർത്തിയാക്കാനാകുമോ എന്നുപോലും ഉറപ്പില്ല. പക്ഷേ പൂർത്തിയാക്കണം എന്നാണ് ആഗ്രഹമെന്നായിരുന്നു സാനിയയുടെ പ്രതികരണം. യാത്രകൾ തന്റെ മൂന്ന് വയസ്സുള്ള മകനെ ബാധിക്കുന്നു. അവനോടൊപ്പം നിൽക്കേണ്ട സമയാണ്. എന്റെ ശരീരം ക്ഷീണിച്ചുവെന്നാണ് കരുതുന്നത്. കാൽമുട്ടിൽ വേദനയുണ്ട് ഫോമിലേക്ക് തിരിച്ചുവരും…

Read More