Headlines

ആര്യങ്കോട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവം; രണ്ട് കൗമാരക്കാർ പിടിയിൽ

 

തിരുവനന്തപുരം ആര്യങ്കോട് പോലീസ് സ്‌റ്റേഷനിലേക്ക് പെട്രോൾ ബോംബുകളെറിഞ്ഞ കേസിൽ രണ്ട് പേർ പിടിയിൽ അനന്തു(19), നിതിൻ(18) എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് ഇവർ രണ്ട് പെട്രോൾ ബോംബുകൾ പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്

ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. നിരവധി പരാതിക്കാരും പോലീസുകാരും സംഭവസമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നു. പിടിയിലായ ഇരുവരും കഞ്ചാവ് സംഘത്തിൽപ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്.