നടൻ നിതീഷ് ഭരദ്വാജ് വിവാഹമോചിതനാകുന്നു. 12 വർഷത്തെ ദാമ്പത്യമാണ് നിതീഷും സ്മിതയും അവസാനിപ്പിക്കുന്നത്. 2019 മുതൽ ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയാണ്. ഐഎഎസ് ഓഫീസറാണ് സ്മിത. ഇവർക്ക് ഇരട്ട പെൺകുട്ടികളാണുള്ളത്.
നിതീഷിന്റെയും സ്മിതയുടെയും രണ്ടാം വിവാഹമായിരുന്നുവിത്. ചില സമയങ്ങളിൽ വിവാഹ മോചനം മരണത്തേക്കാൾ വേദനാജനകമാണെന്നും മോശമാകുന്ന വിവാഹ ബന്ധങ്ങളിൽ കഷ്ടത അനുഭവിക്കുന്നത് കുട്ടികളാണെന്നും നിതീഷ് പറഞ്ഞു.
മഹാഭാരതം സീരിയലിലെ കൃഷ്ണന്റെ കഥാപാത്രത്തിലൂടെയാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാകുന്നത്. പത്മരാജന്റെ ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിൽ ഗന്ധർവനായി എത്തിയതും നിതീഷ് ആയിരുന്നു.