സാനിയ മിർസ പ്രൊഫഷണൽ ടെന്നീസ് മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയൻ ഓപൺ വനിതാ സിംഗിൾസിൽ പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം. ഈ സീസണോടെ ടെന്നീസിൽ നിന്ന് വിരമിക്കുമെന്നാണ് സാനിയ അറിയിച്ചത്.
ഇതെന്റെ അവസാന സീസണായിരിക്കും. ഇക്കാര്യം തീരുമാനിച്ചു. എനിക്ക് സീസൺ പൂർത്തിയാക്കാനാകുമോ എന്നുപോലും ഉറപ്പില്ല. പക്ഷേ പൂർത്തിയാക്കണം എന്നാണ് ആഗ്രഹമെന്നായിരുന്നു സാനിയയുടെ പ്രതികരണം. യാത്രകൾ തന്റെ മൂന്ന് വയസ്സുള്ള മകനെ ബാധിക്കുന്നു. അവനോടൊപ്പം നിൽക്കേണ്ട സമയാണ്. എന്റെ ശരീരം ക്ഷീണിച്ചുവെന്നാണ് കരുതുന്നത്. കാൽമുട്ടിൽ വേദനയുണ്ട്
ഫോമിലേക്ക് തിരിച്ചുവരും എന്നും കരുതുന്നില്ല. പ്രായം വർധിച്ചെന്നും സാനിയ പറഞ്ഞു. വിംബിൾഡണിൽ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരിയാണ് സാനിയ. ഖേൽരത്‌ന, അർജുന പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരമായ ഷൊയിബ് മാലിക്കാണ് ഭർത്താവ്.