ടോക്യോ ഒളിമ്പിക്‌സ് ടെന്നീസിൽ ഇന്ത്യയ്ക്ക് തിരിച്ചടി. വനിതാ ഡബിൾസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ മിർസ-അങ്കിത റെയ്‌ന സഖ്യം ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. യുക്രൈന്റെ ല്യുദ്മില കിചെനോക്-നാദിയ കിചോനെക് സഖ്യമാണ് ഇവരെ പരാജയപ്പെടുത്തിയത്.
ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് യുക്രൈൻ സഖ്യത്തിന്റെ ജയം. ആദ്യ സെറ്റ് 6-0ന് അനായാസം ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം സെറ്റിൽ കളി മാറി. 7-6ന് യുക്രൈൻ സ്വന്തമാക്കി. മൂന്നാം സെറ്റ് 10-8നും കൈവിട്ടു.