‘പാഴ്‌സൽ വാങ്ങാനാണ് ഹോട്ടലിൽ എത്തിയത്, കൈയേറ്റം മോശം രീതിയിൽ പെരുമാറിയതിനാൽ‘; വിശദീകരണവുമായി രമ്യ ഹരിദാസ്
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയെന്ന ആരോപണത്തിന് മറുപടിയുമായി രമ്യ ഹരിദാസ് എം.പി രംഗത്ത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മഴ ആയതിനാലാണ് അകത്ത് കയറി ഇരുന്നതെന്നും രമ്യ ഹരിദാസ് വിശദീകരിച്ചു. പാഴ്സൽ പറഞ്ഞ സമയത്താണ് വീഡിയോ എടുത്ത പയ്യൻ വരുന്നതെന്നും വളരെ മോശം രീതിയിലുള്ള പെരുമാറ്റം ഉണ്ടായതോടെയാണ് കയ്യേറ്റമുണ്ടായതെന്നും എം.പി കൂട്ടിചേർത്തു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളിൽ നേതാക്കൾ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവം ചോദ്യ…