ഐ എൻ എൽ പാർട്ടി പിളർന്നു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗം, സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽവഹാബ് വിഭാഗം എന്നിങ്ങനെയാണ് പിളർന്നത്. കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി അബ്ദുൽ വഹാബും അബ്ദുൽ വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു.
സമാന്തര യോഗം ചേർന്നതിന് ശേഷമായിരുന്നു ഇരുവിഭാഗങ്ങളും ഇക്കാര്യം അറിയിച്ചത്. കാസിം ഇരിക്കൂറിന് പകരം നാസർ കോയ തങ്ങളെ ജനറൽ സെക്രട്ടറിയായി നിയമിച്ചതായി അബ്ദുൽവഹാബ് വിഭാഹം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് ഇവർ പറയുന്നു
എന്നാൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങൾക്കെന്നാണ് കാസിം വിഭാഗം അവകാശപ്പെടുന്നത്. അബ്ദുൽ വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും കാസിം ഇരിക്കൂർ പറഞ്ഞു.