കൊവിഡ് പ്രതിരോധം പരാജയം; സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന് കൃഷ്ണദാസ്

 

സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധം പൂർണമായി പരാജയപ്പെട്ടതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണം. കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ഇക്കാര്യമുന്നയിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടന്ന ഐഎൻഎൽ യോഗത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർകോവിൽ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണം. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ കേസെടുക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.