ഒന്നാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; സഞ്ജു സാംസൺ ടീമിൽ

 

ഇന്ത്യ-ശ്രീലങ്ക ടി 20 പരമ്പരക്ക് തുടക്കം. ആദ്യ മത്സരത്തിൽ ടോസ് നേടിയ ലങ്കൻ നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലുണ്ട്. ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി20 പരമ്പരക്കും ഇറങ്ങുന്നത്.

ഇന്ത്യൻ ടീം: ശിഖർ ധവാൻ, പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, കൃനാൽ പാണ്ഡ്യ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, യുസ് വേന്ദ്ര ചാഹൽ, വരുൺ ചക്രവർത്തി

ലങ്കൻ ടീം: അവിഷ്‌ക ഫെർണാണ്ടോ, മിനോദ് ഭനുക, ധനഞ്ജയ, അസലങ്ക, ശനക, ഭണ്ടാര, ഹസരങ്ക, കരുണരത്‌ന, ഉദാന, ചമീര, എ ധനഞ്ജയ