ഹിമാചൽ പ്രദേശിലെ കിനൗറിൽ മണ്ണിടിച്ചിലിൽ ഒമ്പത് പേർ മരിച്ചു. വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് കൂറ്റൻ പാറകൾ വന്നുവീഴുകയായിരുന്നു. ഒരു പാലം അപകടത്തിൽ തകരുകയും ചെയ്തു
മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നിരവധി കാറുകൾ പാറകൾ വീണ് തകർന്നു. ഐടിബിപി സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.