സാധാരണക്കാർ പാഴ്‌സൽ വാങ്ങി പോകുമ്പോൾ കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളൊക്കെ ലംഘിച്ച് ഹോട്ടലിനുള്ളിൽ കയറി ഭക്ഷണം കഴിച്ച് രമ്യാ ഹരിദാസ് എംപിയും സംഘവും. ഇത് ചോദ്യം ചെയ്ത ഒരാളെ എം പിയും സംഘവും കയ്യേറ്റം ചെയ്യുകയും ചെയ്തു. പാലക്കാട് ചന്ദ്രാനഗറിലെ ഹോട്ടലിലാണ് സംഭവം
രമ്യ ഹരിദാസ്, വി ടി ബൽറാം തുടങ്ങിയവരാണ് ഹോട്ടലിനുള്ളിൽ ഭക്ഷണം കഴിച്ചത്. സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുന്ന പ്രദേശത്തെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്നാണ് ചട്ടം. പത്തോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് ഒരാൾ ഇത് ചോദ്യം ചെയ്തത്. എന്നാൽ പാഴ്‌സൽ വാങ്ങാനെത്തിയതെന്ന വിചിത്ര ന്യായമാണ് രമ്യാ ഹരിദാസ് പറയുന്നത്. ചോദ്യം ചെയ്തയാളെ പിന്നീട് എംപിയും സംഘവും ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.