ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഇന്ന് പ്രതീക്ഷയുടെ ദിനം. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ദിവ്യനേഷ് സിംഗ് പൻവാറും ദീപക് കുമാറും മത്സരിക്കും. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭേക്കറും യശ്വസിനി സിംഗ് ദേശ്വാളും മത്സരിക്കും
ബാഡ്മിന്റണിൽ പി വി സിന്ധു ഇന്ന് ഇസ്രായേലിന്റെ സെനിയ പോളികാർപോവയെ നേരിടും. ബോക്‌സിംഗിൽ മേരി കോം വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കും. നോക്കൗട്ട് റൗണ്ടിൽ ഡൊമിനിക്കൻ റിപബ്ലിക്കിന്റെ മിഗ്വലീന ഗാർഷ്യയെയാണ് മേരികോം നേരിടുന്നത്.
ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീം കരുത്തരായ ഓസ്‌ട്രേലിയയെ ഇന്ന് നേരിടും. ടെന്നീസിൽ സാനിയ മിർസ-അങ്കിത് റെയ്‌ന സഖ്യം ആദ്യ റൗണ്ട് മത്സരത്തിന് ഇന്നിറങ്ങും. മത്സരം നടക്കുകയാണ്. ആദ്യ സെറ്റ് സാനിയ-അങ്കിത സഖ്യം സ്വന്തമാക്കി.