കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയുടെ കുരുക്ക് മുറുക്കി പണം എത്തിച്ച ധർമരാജന്റെ മൊഴി. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ തന്റേതല്ലെന്ന് ധർമരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം എത്തിച്ചതാണ് ഈ പണമെന്നും ഇയാൾ മൊഴി നൽകി
പരപ്രേരണ മൂലമാണ് ഈ പണം തന്റേതാണെന്ന് കോടതിയിൽ മൊഴി നൽകിയത്. മൂന്നര കോടി രൂപയുടെ രേഖകൾ തന്റെ പക്കലില്ല. ഇതിനാലാണ് കോടതിയിൽ രേഖകൾ ഹാജാരാക്കാതിരുന്നതെന്നും ധർമരാജൻ പറഞ്ഞു. പണവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ ഇതുവരെ ന്യായീകരിച്ചു കൊണ്ടിരുന്നത്.