ഏകദിനത്തിനും ടി20ക്കും പിറകെ ടെസ്റ്റ് നായകസ്ഥാനവുമൊഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരതോല്‍വിക്കു പിറകെയാണ് കോഹ്ലിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് പ്രഖ്യാപനം.
ടി20 ലോകകപ്പ് തോല്‍വിക്കു പിറകെയാണ് കോഹ്ലി ചെറിയ ഫോര്‍മാറ്റിലെ നായകസ്ഥാനമൊഴിഞ്ഞത്. പിന്നാലെ, ഏകദിനത്തിലും കോഹ്ലിയെ മാറ്റി ബിസിസിഐ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സി ഏല്‍പിച്ചിരുന്നു.
ടീമിനെ ശരിയായ ദിശയിലെത്തിക്കാനായുള്ള നിരന്തരം പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഏഴുവര്‍ഷമാണ് പിന്നിടുന്നതെന്ന് കോഹ്ലി രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു. അത്യധികം സത്യസന്ധതയോടെയാണ് ഞാന്‍ ജോലി ചെയ്തത്. ഒന്നും ബാക്കിവച്ചിട്ടില്ല. എല്ലാ കാര്യങ്ങള്‍ക്കും ഒരുഘട്ടമെത്തിയാല്‍ അവസാനമുണ്ടാകും. ഇന്ത്യയുടെ ടെസ്റ്റ് നായകനെന്ന നിലയ്ക്കുള്ള അവസാനമാണിപ്പോള്‍-കുറിപ്പില്‍ കോഹ്ലി പങ്കുവച്ചു.