ബലാത്സംഗ കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണ കോടതി നടപടിക്കെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകും. സേവ് സിസ്റ്റേഴ്‌സ് ഫോറം കന്യാസ്ത്രീക്ക് നിയമസഹായം നൽകുമെന്ന് ഫാദർഅഗസ്റ്റിൻ വട്ടോളി അറിയിച്ചു. അടുത്താഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം
അപ്പീൽ നൽകും. വിചാരണ കോടതിയിലും പ്രത്യേക അഭിഭാഷകനെ കന്യാസ്ത്രീ നിയോഗിച്ചിരുന്നു. തുടർന്നും ഇത്തരത്തിൽ നിയമ പോരാട്ടം നടത്താനാണ് തീരുമാനം. പ്രോസിക്യൂഷനും വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.